Ultimate magazine theme for WordPress.

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; 40 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം

അബൂജ (കടുണ): നൈജീരിയയിലെ കടുണ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 ക്രൈസ്തവ വിശ്വാസികൾക്ക് ദാരുണാന്ത്യം . കൂടാതെ നിരവധി പേരെ തട്ടിക്കൊണ്ടുപോയി. കൌര പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ കാഗോരോയിലെ മാലാഗം കമ്മ്യൂണിറ്റിയില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മാലാഗം, സോക്വോങ്ങ് കമ്മ്യൂണിറ്റികളിലായി നടന്ന ആക്രമണങ്ങളില്‍ 36 പേരും, കച്ചിയയിലെ ഉങ്ങ്വാന്‍ ഗ്രമത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതോടൊപ്പം ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ വചനപ്രഘോഷണ വിഭാഗം തലവന്‍ യൂസഫ്‌ ഗാനിന്റെ ഭാര്യയും, മക്കളും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വന്തം കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഇരകള്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളാണെന്ന് സി.എസ്.ഡബ്യു’വിന്റെ അഡ്വക്കസി ജോയിന്റ് തലവനായ ഡോ. ഖടാസി ഗോണ്ട്വേ പറഞ്ഞു. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ബൊക്കോഹറാമും, മറ്റ് തീവ്രവാദി സംഘടനകളുമായി കൈകോര്‍ത്തിരിക്കുന്ന ഫുലാനി പോരാളികളുമാണ് ആക്രമണത്തിന്റെ പിന്നിലെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിന്നും വളരെ ഭീതിജനകവുമായ ആക്രമണമായിരുന്നുവെന്നും ഗോണ്ട്വേ പറയുന്നു.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വംശഹത്യയ്ക്കു തുടർച്ചയായി ഇരയായിക്കൊണ്ടിരിക്കുകയാണ് നൈജീരിയയിൽ . ക്രിസ്തുമസിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരത്തിൽ ഒരു ആക്രണം വിശ്വാസികൾക്കു നേരിടേണ്ടി വന്നത്.

Leave A Reply

Your email address will not be published.