Ultimate magazine theme for WordPress.

മറിയാഭക്തി: വത്തിക്കാന്റെ പുതിയ രേഖ എന്ത് പഠിപ്പിക്കുന്നു?

ബസിൻ ജോൺ മലയിൽ,

ചീഫ് എഡിറ്റർ

 

കത്തോലിക്ക സഭയുടെ ആത്മീയ പാരമ്പര്യത്തിൽ മറിയയുടെ സ്ഥാനമെന്നത് നൂറ്റാണ്ടുകളാ യി അതിവിശിഷ്ടമാണ്. വിശുദ്ധ അമ്മയായി, വിശ്വാസത്തി ന്റെ മാതൃകയായി, അനവ ധി ഭക്തരുടെ ഹൃദയങ്ങളിൽ അവൾക്ക് അനശ്വരമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.

 

മാതർ പോപുലി ഫിഡേലിസ് എന്ന പേരിൽ വത്തിക്കാൻ പുറത്തിറക്കിയ പുതിയ രേഖ മറിയാഭക്തിയുടെ തത്വ ചിന്താത്മക ആധാരങ്ങളെ പുനർവായിക്കാൻ സഭയെ നിർബന്ധിക്കുകയാണ്. യേ ശുക്രിസ്തു മാത്രമാണ് മനു ഷ്യർക്കും ദൈവത്തിനും ഇടയിലെ ഏക മധ്യസ്ഥനും ലോകരക്ഷകനുമെന്നാണ് ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത് വിഭാഗം പ്രസിദ്ധീകരിച്ച ഈ രേഖ വ്യക്തമാക്കുന്നത്. മറി യയെ ‘സഹരക്ഷക’ (CoRedemtprix) അല്ലെങ്കിൽ മധ്യസ്ഥ’ (Meditarix) എന്ന് വിളിക്കു ന്നത് യുക്തിയല്ലെന്നും രേഖ സൂചിപ്പിക്കുന്നു.

 

വിശ്വാസത്തിന്റെ മാതൃകയും ദൈവത്തിൻ്റെ ദാസിയുമാണ് മറിയ. അവളെ ദൈവത്തിന് തുല്യമായോ വീണ്ടെടുപ്പിൽ പങ്കാളിയായോ കാണാൻ പാടില്ലെന്നും രേഖ വ്യക്തമാക്കു ന്നു. മനുഷ്യർക്കും ദൈവത്തിനും ഇടയിൽ ഒരേയൊരു മധ്യസ്ഥൻ, മനുഷ്യനായ ക്രിസ്‌ യേശു മാത്രമെന്ന് (1 തിമോത്തി 2:5)

 

വചനം പഠിപ്പിക്കുന്നു. നൂറ്റാണ്ടുകളായി പ്രോട്ടസ്റ്റൻ്റ് സഭകൾ പഠിപ്പിച്ചുവരുന്ന ഈ ബൈ ബിൾ സത്യത്തിനോടാണ് വത്തിക്കാൻ്റെ പുതിയ രേഖ അടുക്കുന്നത്. പ്രോട്ടസ്റ്റൻ്റുകൾ മറിയയെ ബഹുമാനിക്കുമ്പോഴും അവളെ ദൈവത്തിനോ ക്രിസ്‌തുവിനോ തുല്യമായ സ്ഥാ നത്ത് വെയ്ക്കുന്നില്ല. അതിനാൽ, വത്തിക്കാൻ്റെ ഈ പുനർവായന സഭയുടെ അകത്തെ ഒരു തത്വശുദ്ധീകരണ ശ്രമമാണെന്നാണ് വിശകലനം.

 

മറിയയുടെ വിശ്വാസം. അനുസരണം, വിനയം എന്നിവയാണ് അവളെ വിശ്വാസത്തിന്റെ മാതൃകയാക്കുന്നത്. മറിയയെ ദൈവതുല്യയായി ആരാധിക്കേണ്ടതില്ല. കാരണം ക്രിസ് തുവിന്റെ ഏകത്വസത്യത്തിൻ്റെ ആധികാരികതയെ തകർക്കുന്നതാണത്. വത്തിക്കാന്റെ പുതിയ രേഖയും ഇത് തന്നെയാണ് പറയുന്നത്. കത്തോലിക്ക സഭയുടെ പുതിയ നില പാടിൽ മറിയാഭക്തി നിലനിൽക്കുമെങ്കിലും വിശ്വാസത്തിൻ്റെ കേന്ദ്ര സ്ഥാനത്ത് ക്രിസ്‌ മാത്രമായിരിക്കും.

 

ചില പരമ്പരാഗത കത്തോലിക്ക വിഭാഗങ്ങൾ ഈ രേഖയെ വിമർശിച്ച് കാണാൻ സാധ്യ തയുണ്ടെങ്കിലും സഭയുടെ ദീർഘകാല ദൗത്യത്തിൽ ഇത് ഒരു തത്വപരമായ പരിഷ്‌കാര ചുവടു തന്നെയാണ്. സഭ വിശ്വാസത്തിൻ്റെ മൂലാധാരമായ ബൈബിളിലേക്ക് തിരിച്ചുവ രുന്ന ഒരു ശ്രമമെന്ന നിലയിലാണ് ഇതിനെ നാം കാണേണ്ടത്. മറിയയെ കുറിച്ചുള്ള ഈ പുനർവായന ഒരു വിപ്ലവമല്ല – മറിച്ച് ഒരു ആത്മീയ ശുദ്ധീകരണം മാത്രമാണ്. ക്രിസ് തുവിന്റെ വീണ്ടെടുപ്പ് പ്രവർത്തനത്തിൻ്റെ ഏകത്വം ഉറപ്പാക്കിക്കൊണ്ട്, മറിയയെ അവളു ടെ യഥാർത്ഥ ബൈബിൾ സ്ഥാനത്ത് വിശ്വാസത്തിന്റെ മാത്യകയായി, ദൈവത്തിന്റെ ദാസിയായി – സഭ കാണിക്കുകയാണ്. മറിയയുടെ മഹത്വം അവളുടെ ദൈവികതയിൽ അല്ല, അവളുടെ വിനയത്തിൽ തന്നെയാണ്. ഇതാണ് പ്രോട്ടസ്റ്റൻ്റ് പാരമ്പര്യവും ഇപ്പോൾ വത്തിക്കാനും ഒരുമിച്ച് ഉറപ്പിച്ച് പറയുന്നത്

Sharjah city AG

Comments are closed.