ബൈബിൾ പകർത്തി എഴുതുന്നതിൽ ചരിത്രം രചിച്ച് മറിയമ്മ ടീച്ചർ
കോട്ടയം : ബൈബിളിന്റെ ഓരോ പേജിലെയും കണ്ടന്റ് അതേ രീതിയിൽ തന്നെ പേപ്പറിലേക്ക് പകർത്തി ബൈബിളിൽ എത്ര പേജ് ഉണ്ടോ അത്രയും പേജുകൾ ആയിട്ട് തന്നെ ബൈബിൾ എഴുതി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് മറിയാമ്മ ടീച്ചർ. ചങ്ങനാശ്ശേരി അതിരൂപതയിലെ പൊങ്ങ ഇടവകയിൽ കൈതാരം വീട്ടിലെ കെ.വി.തോമസിന്റെ ഭാര്യ മറിയമ്മ ഫിലിപ്പോസ് ആണ് ബൈബിൾ ഇങ്ങനെ പകർത്തി എഴുതിയിരിക്കുന്നത്. ആദ്യം പകർത്തി എഴുതിയത് ബൈൻഡിങ്ങിൽ വന്ന അപാകത മൂലം മാറ്റി വച്ചിട്ട് വീണ്ടും ഒരു വർഷം എടുത്ത് പകർത്തി എഴുതിയ ബൈബിൾ ആണ് ഇത്.