വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദൈവവചനം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് സുഡാനിൽ വിശ്വാസത്തിൻ്റെ പേരിൽ തടവിലായി മോചിപ്പിക്കപ്പെട്ട മറിയം ഇബ്രാഹിം വെളിപ്പെടുത്തി. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിൻ്റെ 2025-ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് തൻ്റെ ജയിൽ അനുഭവങ്ങൾ അവർ പങ്കുവെച്ചത്.
ജയിലിൽ പ്രാർത്ഥനയായിരുന്നു തൻ്റെ ശക്തി എന്ന് വെളിപ്പെടുത്തിയ മറിയം പീഡിതർക്കായി പ്രാർത്ഥിക്കുമ്പോൾ അവർക്ക് ദൈവവചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് ലോകത്തോട് അഭ്യർത്ഥിച്ചു. പല രാജ്യങ്ങളിലും ബൈബിൾ സ്വന്തമാക്കുന്നത് ഭീകരപ്രവർത്തനമായിട്ടാണ് കാണുന്നത്. എന്നാൽ ബൈബിൾ ഒരു ഭീഷണിയല്ല അത് സകലരുടെയും രക്ഷയുടെ ഗ്രന്ഥമാണ് എന്ന് അവർ ഊന്നിപ്പറഞ്ഞു. ബാത്ത്റൂമിൽവെച്ച് ബൈബിൾ വായിക്കാൻ വേണ്ടി എനിക്ക് ബൈബിളിൻ്റെ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിക്കേണ്ടി വന്നു. ആരും കാണാതെ എനിക്ക് അത് തുറക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം അതായിരുന്നു എന്നും മറിയം പറഞ്ഞു.

Comments are closed.