കരീപ്ര: നിരവധി ക്രിസ്തിയ ഗാനങ്ങളിലൂടെയും സുവിശേഷ പ്രഭാഷണങ്ങളിലൂടെയും ജനമനസിൽ സ്ഥാനം പിടിച്ച കരീപ്ര ഗ്രേസ് വില്ലയിൽ പാസ്റ്റർ സി ജെ മനുവേൽ ഉപദേശി(73) നിത്യതയിൽ പ്രവേശിച്ചു.
കാഴ്ചയില്ലാത്ത വ്യക്തിയായിരുന്നെങ്കിലും
സുവിശേഷത്തിന്റെ ദിവ്യ ശോഭയാൽ അനേകരുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ കഴിഞ്ഞ അനുഗ്രഹിക്കപ്പെട്ട സുവിശേഷകനായിരുന്നു അദ്ദേഹം.സംസ്കാരം
കരിപ്ര അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ പിന്നീട് നടക്കും
ഭാര്യ: സൂസമ്മ മനുവേൽ. മക്കൾ:പാസ്റ്റർ ശീലാസ് മനുവേൽ, ജെയിംസ് മനുവേൽ, ടൈറ്റസ് മനുവേൽ