Official Website

മല്ലപ്പള്ളി യു.പി.എഫ് സംയുക്ത കൺവെൻഷൻ നവം. 26 മുതൽ

0 537

മല്ലപ്പള്ളി: മല്ലപ്പള്ളി സമീപ പ്രദേശങ്ങളിലുള്ള പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എം.യു.പി.എഫ് 17-മത് കൺവൻഷൻ നവംബർ 26 മുതൽ 29 വരെ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ സൂം മുഖേന മീറ്റിംഗിൽ പങ്കുചേരാം

പ്രസിഡന്റ് പാസ്റ്റർ ടി. വി പോത്തൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ , പോൾ ഗോപാലകൃഷ്ണൻ , റെജി ശാസ്താംക്കോട്ട , സിംജൻ സി ജേക്കബ് ചീരൻ (യു.എസ്.എ) എന്നിവർ പ്രസംഗിക്കും.

സുവിശേഷകൻ റോണി ജോൺ ബീഹാർ , പാസ്റ്റർ ലിബു വാഴയിൽ ഡൽഹി, സ്റ്റീവ് ജോസഫ് സാം കാനഡ, ഫിന്നി തോമസ് മല്ലപ്പള്ളി എന്നിവർ വിവിധ ദിവസങ്ങളിൽ ഗാനശുശ്രൂഷ നിർവഹിക്കും.

പ്രകാശ് വി മാത്യു, പാസ്റ്റർ സുരേഷ് കുമാർ ജനറൽ കൺവീനർമാരായി പ്രവർത്തിക്കുന്നു. പാസ്റ്റർ സാം പി ജോസഫ്, എം.എ ഫിലിപ്പ്, പാസ്റ്റർ ബിനോയ്‌ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും

Comments
Loading...
%d bloggers like this: