Ultimate magazine theme for WordPress.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പു, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മറ്റന്നാളോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ്​ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ സ്വാ​ധീ​ന ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ 10, 11 തീ​യ​തി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ന്​ സ​മാ​ന​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നാണ് നിർദേശം. ന​വം​ബ​ർ 10ന്​ ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 11ന്​ ​പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 12ന്​ ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും യെല്ലോ അ​ല​ർ​ട്ട്​ ബാ​ധ​ക​മാ​ക്കി.ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പം​കൊ​ണ്ട​തോ​ടെ ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ഴ ത​മി​ഴ്​​നാ​ടി​ന്റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. സംസ്ഥാനത്ത്​ മഴക്കെടുതിയിൽ നാലുപേർ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.ചൊ​വ്വാ​ഴ്​​ച ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തെ​ക്ക്​-​ കി​ഴ​ക്ക​ൻ ഭാ​ഗ​ത്ത്​ പു​തി​യൊ​രു ന്യൂ​ന​മ​ർ​ദ​വും രൂ​പ​പ്പെ​ടാ​നി​രി​ക്കെ മ​ഴ ക​ന​ക്കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ഇ​ത്​ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. ന​വം​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ വ​ട​ക്ക​ൻ ക​ട​ലോ​ര ജി​ല്ല​ക​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട്​ ക​ട​ലി​ൽ​ പോ​ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച ചെ​ന്നൈ, കാ​ഞ്ചി​പു​രം, ക​ട​ലൂ​ർ, വി​ഴു​പ്പു​റം ഉ​ൾ​പ്പെ​ടെ 14 ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. ചെ​ന്നൈ​യി​ലെ ചെ​മ്പ​ര​പ്പാ​ക്കം, പു​ഴ​ൽ, പൂ​ണ്ടി തു​ട​ങ്ങി​യ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ൾ അ​തി​വേ​ഗം നി​റ​യു​ക​യാ​ണ്. സെ​ക്ക​ൻ​ഡി​ൽ ര​ണ്ടാ​യി​രം ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ ര​ണ്ടാം​ദി​വ​സ​വും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Leave A Reply

Your email address will not be published.