Ultimate magazine theme for WordPress.

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തോക്കുള്‍പ്പെടെയുള്ള സുരക്ഷാ ആയുധങ്ങള്‍ നിരോധിച്ചു

തൃശ്ശൂർ : ഏപ്രില്‍ 26 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തോക്ക്, കുന്തം, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ സൂക്ഷിക്കുന്നതും കൊണ്ടുനടക്കുന്നതും 1973 ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധിച്ചുകൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു. ഉത്തരവിന് മാര്‍ച്ച് 16 മുതല്‍ രണ്ടുമാസത്തെ പ്രാബല്യമുണ്ടാകും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി. 188 പ്രാകാരം ശിക്ഷാ നടപടി സ്വീകരിക്കും.

ലൈസന്‍സുള്ളവര്‍ പ്രസ്തുത കാലയളവില്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ടോ എന്ന് ജില്ലാ നിരീക്ഷണസമിതി പരിശോധിച്ച് ക്രമസമാധാന നില പാലിച്ച് സുരക്ഷിതവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കും. നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങളേയും ആചാരപരമായി ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവരേയും ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തിയെന്തെങ്കിലുമുണ്ടായാല്‍ പോലീസിന് ഇവരുടെയും ആയുധങ്ങള്‍ പിടിച്ചെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.