Ultimate magazine theme for WordPress.

പാസ്റ്റർ റ്റി ഡി ബാബുവിന് ഒരു തുറന്ന കത്ത്

ഒരു മൈക്കും പത്തു കേൾവിക്കാരുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാം എന്നതാണ് ഇക്കാലത്തെ പല പ്രസംഗകരുടെയും മനോഭാവം. നെഞ്ചത്തടിച്ചും ശബ്ദമുയർത്തിയും വൈബ്രേഷൻ ഇട്ടും കഥകളിക്കാരന്റെ ഭാവാഭിനയത്തോടെ നടത്തുന്നന്നതാണ് സുവിശേഷ പ്രസംഗം എന്നും അങ്ങനെ അലറി കൂവുന്നവർക്ക് പ്രത്യേക വിശുദ്ധിയുണ്ടെന്നും ധരിച്ചുവശായിരിക്കുന്നവരുടെ പ്രതിനിധിയായ ഒരു മാന്യനാണ് മേല്പറഞ്ഞ കക്ഷിയും. മറ്റുള്ളവരെ നോക്കി അയ്യേ എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെക്കുന്ന റ്റി ഡി ബാബു സ്വന്തം നെഞ്ചിൽ ആഞ്ഞടിച്ചു അയ്യോ എന്ന് നിലവിളിക്കേണ്ട സാഹചര്യം സ്വന്തജീവിതത്തിലും വീട്ടിലും താൻ ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തിലും ഉള്ളപ്പോൾ മറ്റുള്ളവരെ \”ചൊറിയുന്ന \” പരിപാടി അവസാനിപ്പിച്ചു സ്വയം മാനസാന്തരപ്പെടുന്നതല്ലേ നല്ലത്.
.ഇന്ന് ദലിത് – സിറിയൻ വേർതിരിവില്ലാതെ സീനിയോറിറ്റിയും ശുശ്രൂഷാ പാടവവും  പ്രാപ്തിയും അനുസരിച്ച് സഭാ ശുശ്രൂഷയിലും സെൻ്റർ  ശുശ്രൂഷയിലും വിദേശ സഭകളിലും  ഔദ്യോഗിക ചുമതലകളിലും  പൊതു ശുശ്രൂഷാ വേദികളിലും ചർച്ച് ഓഫ് ഗോഡ് എല്ലാവരെയും പരിഗണിക്കുന്നു.
1972 ൽ നടന്ന  ദുഃഖകരമായ സംഭവത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ആരും ഉത്തരവാദികൾ അല്ല. സെപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ  ആവശ്യപ്പെട്ടതനുസരിച്ച് വേൾഡ് മിഷൻ ആണ് ഭരണ സൗകര്യാർത്ഥം സഭയെ വിഭജിച്ചത്.
വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും വിശ്വാസം സ്വീകരിച്ച ശുശ്രൂഷകന്മാരും വിശ്വാസികളും ഇന്ന് കേരളാ റീജിയനിൽ ഉള്ളതിനേക്കാൾ കേരളാ സ്റ്റേറ്റിൽ ഉണ്ട്. എല്ലാവരും സഹോദരങ്ങളായി സഹവർത്തിക്കുന്നു. മാത്രമല്ല, റീജിയനും  സ്റ്റേറ്റും ഇന്ന് ഏകോദര സഹോദരങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. വിഭജനത്തിൻ്റെ ഒരു പ്രതിഫലനങ്ങളും  ഇന്ന് സഭകൾക്കിടയിൽ ഇല്ല. സ്റ്റേറ്റിൻ്റെ എല്ലാ പിന്തുണയും പ്രവാസികളുടെ സഹായവും ഇന്ന് റീജിയണ് ലഭിക്കുന്നുണ്ട്.
ജാതിയുടേയും ഉപജാതിയുടെയും പേരിൽ സെൻ്ററുകളും പദവികളും സംവരണം ചെയ്തിരിക്കുന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ടാണ് ഈ കഷണ്ടിക്കാരൻ്റെ കേശതൈല കച്ചവടം.
1930 ൽ കുക്ക് സായിപ്പിനെയും പിന്നോക്കക്കാരെയും തള്ളി  മുളക്കുഴയിൽ നിന്നും മാറി ആദ്യത്തെ വിഭജനം ഉണ്ടാക്കിയത് ആരാണ്?  ഐപിസിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച  പ്രഗത്ഭനായ പാസ്റ്റർ സി എസ് മാത്യൂവിനോട്   \”സഹോദരൻ \” വേറെ  സഭ ഉണ്ടാക്കൂ എന്ന് പറഞ്ഞത് ആരാണ്?  ആഞ്ഞിലിത്താനത്ത് ദളിതരുടെ സഭ അന്ന് എങ്ങനെ ഉണ്ടായി? ആറാമട  സഭയിൽ പിളർപ്പ്  ഉണ്ടാക്കിയത് ആരാണ്? കുക്ക് സായിപ്പിൻ്റെ സഹപ്രവർത്തകരായ പൊയ്കയിൽ യോഹന്നാനും വെള്ളിക്കര ചോതിയും ക്രിസ്തുമതം തന്നെ വിടാൻ കാരണക്കാർ ആരാണ്?  1924 ൽ അമേരിക്കയിലേക്ക് പോയ കുക്ക് സായിപ്പ്  1926 ൽ നാട്ടിൽ തിരിച്ചു വരുന്ന നേരത്ത്  രണ്ടു വർഷം കൊണ്ട് നേതൃത്വം ഹൈജാക്ക് ചെയ്തത് ആരാണ്?  1930 മുതൽ 1953 വരെ  പിളർപ്പും കോടതികേസും കൊണ്ട്  ദൈവനാമം ദുഷിപ്പിച്ചത് ആരാണ്?
പാസ്റ്റർ റ്റി ഡി ബാബു സഭാ ചരിത്രം നന്നായി വായിക്കണം.
സദസ്യരുടെ കയ്യടി വാങ്ങാൻ പ്രസ്ഥാനങ്ങൾക്ക് എതിരെയും പാസ്റ്റർന്മാർക്കും നേതാക്കന്മാർക്കും എതിരെ പ്രസംഗിക്കുന്ന  പരിപാടി അവസാനിപ്പിക്കണം.
പൊതുയോഗങ്ങളിൽ കോളാമ്പി വച്ച് സഭാ രാഷ്ട്രീയം വിളമ്പി , പുതിയ വിശ്വാസികൾക്കും പുതു തലമുറക്കും പെന്തകോസ്തിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിക്കുന്ന ഇത്തരം പ്രസംഗകരെ സഭ ബഹിഷ്കരിക്കണം.
സുവിശേഷം പ്രസംഗിക്കേണ്ട സ്റ്റേജിൽ പേച്ചുര വിളമ്പുന്ന ഇത്തരം ആകാത്ത വേലക്കാരെ തിരിച്ചറിയണം.
ദളിതനെന്നോ സിറിയൻ എന്നോ വേർതിരിവില്ലാതെ ഏതു സഭയുടെയും സെന്ററിന്റെയും ചുമതല വഹിക്കുവാൻ കഴിയുന്ന സാഹചര്യം  കേരളാ സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ ശുശ്രൂഷകർക്കിന്നുണ്ട്  . ഇതാണ് യാഥാർഥ്യം. റ്റി ഡി ബാബു ഉൾപ്പെട്ടു നിൽക്കുന്ന ഐ പി സി യിൽ കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ദളിതർക്കായി മാത്രം എത്ര സെന്റർ ഉണ്ടായി. ആവശ്യമെങ്കിൽ എണ്ണവും പേരും പറഞ്ഞുതരാം. അപ്പോഴൊന്നും ഉണ്ടാകാഞ്ഞ ആത്മരോഷവും പാപ ബോധവും അലറിക്കൂവലും ഒരുതരം വെള്ളതേച്ച ശവക്കല്ലറ പരീശ മനോഭാവം മാത്രമല്ലെ പ്രിയ ബാബൂ?. സ്വന്തം കുടുംബത്തിലും നന്നാക്കാൻ കാര്യങ്ങൾ കിടക്കുകയല്ലേ?
പ്രസംഗവേദിയിലെ വിഷയദാരിദ്ര്യം തീർക്കാൻ വേദപുസ്തകം നന്നായി ധ്യാനിക്കുക. സുവിശേഷം എന്തെന്ന് മനസിലാക്കുക.
താൻപ്രമാണിത്തവും ധാർഷ്ട്യവും മുഖമുദ്രയാക്കിയ റ്റി ഡി ബാബുവിനോടൊരു വാക്ക് സ്റ്റേജിൽ പറഞ്ഞതിൽ ഉറച്ചു നില്കുന്നെങ്കിൽ, അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇനി മേലാൽ ചർച്ച് ഓഫ് ഗോഡിന്റെ ഒരു സ്റ്റേജിലും (അത് സ്റ്റേറ്റോ റീജിയണോ ആയാലും )താങ്കളെ കാണരുത്. മരണമായാലും വിവാഹമായാലും ചർച്ച് ഓഫ് ഗോഡ് ആലയങ്ങളിൽ കയറരുത്.അങ്ങനെ താങ്കളുടെ നിലപാട് തെളിയിക്കുക.
 പ്രിയ ബാബൂ സുവിശേഷ വേദികൾ എന്തിനെന്നാദ്യം പഠിക്കുക. വായിതോന്നുന്നതെന്തും വിളിച്ചു പറയാനുള്ളതല്ല പരസ്യവേദികൾ.
ലോകം മുഴുവൻ മുള്ളും കല്ലും നിറഞ്ഞതിനാൽ എല്ലാ ഇടവും കോൺക്രീറ്റ് ചെയ്തിട്ട് നടക്കാം എന്നാരും ചിന്തിക്കാറില്ല. പകരം സ്വന്തകാൽ സംരക്ഷിക്കാൻ ചെരിപ്പ് ധരിച്ചു നടക്കുന്നതാണ് പതിവ്.
അധ്യക്ഷൻ നിരപവാധ്യൻ ആകണം. സ്വന്തം കുടുംബത്തെ നന്നായി ഭരിക്കുന്നവൻ ആകണം. മക്കൾ ക്രമം കെട്ടുനടക്കുന്നവരാകരുത്.
സ്വന്തകുടുംബത്തിലും നിൽക്കുന്ന പ്രസ്ഥാനത്തിലും പരിഹരിക്കാൻ വിഷയങ്ങൾ ധാരാളമുള്ളപ്പോൾ എന്തിനാണ് ഇത്തരം വേഷം കെട്ടലുകൾ. വല്ലപ്പോളും കിട്ടുന്ന വേദികളിൽ സുവിശേഷം പ്രസംഗിക്കൂ. വെറുപ്പിന്റെയും കൈപ്പിന്റെയും പകയുടെയും ഭാവം ആ മുഖത്ത് ആർക്കും വായിച്ചെടുക്കാം. അതെല്ലാം കളഞ്ഞിട്ടു ഹൃദയത്തിലേക്ക് ദൈവ സ്നേഹം നിറക്കൂ. മുഖത്തും ആ സ്നേഹം പ്രതിഫലിക്കട്ടെ
Leave A Reply

Your email address will not be published.