വത്തിക്കാൻ : റഷ്യൻ – ഉക്രേനിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലും തടവുകാരാക്കപ്പെട്ടവരെ കൈമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
“നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാം. ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും തുടങ്ങി എല്ലാവരും സമാധാനത്തിൽ നിറയപ്പെടാൻ പ്രാർഥിക്കാം“ മാർപാപ്പ പങ്കുവച്ചു. കൈമാറ്റം ചെയ്യപ്പെടുന്ന യുദ്ധ തടവുകാരിൽ ഗുരുതരമായി പരിക്കേറ്റവരെയും രോഗികളെ പ്രത്യേകം പരിഗണിക്കും എന്നും പാപ്പ ഉറപ്പ് നൽകി.
യുദ്ധത്തിൽ തകർന്ന രാജ്യങ്ങളിലേക്ക് മാനുഷികസഹായങ്ങൾ എത്തിക്കുന്നതിനും തടവുകാരുടെ കൈമാറ്റം, റഷ്യയിൽ നിന്നുള്ള ഉക്രേനിയൻ കുട്ടികളെ തിരിച്ചയയ്ക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫ്രാൻസിസ് മാർപാപ്പ കർദിനാൾ മത്തിയോ സുപ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Comments are closed.