Ultimate magazine theme for WordPress.

ക്രിസ്തീയ വിശ്വാസത്തെ ചേര്‍ത്തു പിടിച്ച അന്ധയായ റോസമ്മയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

കോട്ടയം: മോഷ്ട്ടാക്കളോട് ക്ഷമിച്ച അന്ധയായ വീട്ടമ്മയുടെ ക്രിസ്തീയ സാക്ഷ്യം വൈറലാവുകയാണ്.കെകെ റോഡിൽ കളത്തിപ്പടിക്കു സമീപം തട്ടിൽ ലോട്ടറി വിൽക്കുന്ന വ്യക്തിയാണ് റോസമ്മ.കാഴ്‌ച പരിമിതി മുതലാക്കി ലോട്ടറി കൂടുതൽ എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാർഥ വില നൽകാതെയുമായിരുന്നു കാഴ്‌ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്. മോഷ്ട്ടാക്കളെ പെന്‍ ക്യാമറ ഉപയോഗിച്ച് കണ്ടുപിടിച്ച ഈ വീട്ടമ്മ അവരോടു നിരുപാധികം ക്ഷമിക്കുകയായിരിന്നു.ഞാനൊരു ക്രിസ്‌ത്യാനിയാണെന്നും എല്ലാ ഞായറാഴ്‌ചയും പള്ളിയിൽ പോകുന്ന വ്യക്തിയാണെന്നും ക്ഷമയുടെയും സഹിഷ്‌ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നതെന്നും റോസമ്മ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ലോകത്തിനു മുമ്പിൽ ഞാൻ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പിൽ സമ്പന്നയാണെന്നും അവര്‍ പറഞ്ഞിരിന്നു.

Sharjah city AG

Comments are closed.