ലെബനൻ : 2023 മുതൽ ലെബനനിലെ ജനങ്ങൾ യുദ്ധത്തിൻ്റെ കെടുതികളിലാണെന്ന് ലെബനനിലെ ടയർ മാറോനീത്താ ആർച്ചുബിഷപ്പ് ചാർബെൽ അബ്ദുല്ല വെളിപ്പെടുത്തി. പോരാട്ടങ്ങൾക്ക് നടുവിലും മേഖലയിലുള്ള ക്രൈസ്തവർ തങ്ങളുടെ പ്രാർഥനാജീവിതം അഭംഗുരം മുൻപോട്ടു കൊണ്ടുപോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹംവെളിപ്പെടുത്തി.
സെപ്റ്റംബർ 17, 18 തീയതികളിൽ നടന്ന അക്രമങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും, ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ഇസ്രായേൽ സൈന്യം ലബനന്റെ മറ്റുഭാഗങ്ങളിലേക്കും സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ യുദ്ധം ആരും ആഗ്രഹിക്കുന്നില്ല എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു

Comments are closed.