Ultimate magazine theme for WordPress.

ക്രൈസ്തവ പീഡനങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെപ്പറ്റി ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ.

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെപ്പറ്റി ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. അമേരിക്കയില്‍ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡുമായി കൂടിക്കാഴ്ച നടത്തി. മതനിന്ദ നിയമങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ആത്യന്തികമായി മതനിന്ദ കുറ്റത്തിൽ നിന്ന് കുറ്റവിമുക്തയാക്കപ്പെടുകയും വധശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്ത ആസിയ ബീബിയുടെ കേസ് ഈ വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാക്കി. പാക്കിസ്ഥാനിൽ 96.5% മുസ്ലീങ്ങളാണ്.

പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-ബി, 295-സി എന്നിവ യഥാക്രമം ജീവപര്യന്തവും വധശിക്ഷയും മതനിന്ദ നിയമത്തിന് ശിപാർശ ചെയ്യുന്നു. ലോകമെമ്പാടുമുള്ള അഭിഭാഷകരിൽ നിന്ന് പാകിസ്ഥാനിലും മറ്റിടങ്ങളിലും നിന്നും വരെ ഇത്തരം നിയമങ്ങൾ പിൻവലിക്കാൻ എണ്ണമറ്റ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിൽ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ രക്ഷിക്കുന്നതിന് നിയമപരവും, നയപരവുമായ തടസ്സങ്ങൾ ഉണ്ടെന്ന് പാക്ക് മനുഷ്യാവകാശ സംഘടനകൾ അടുത്തിടെ പറഞ്ഞിരുന്നു. വിഷയം ക്രൈസ്തവ പെൺകുട്ടികളെ മാത്രമല്ല, ഹിന്ദു പെൺകുട്ടികളെയും ബാധിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ സഭയുടെ പാക്കിസ്ഥാനിലെ പ്രവർത്തനത്തിന് വലിയ സഹായങ്ങൾ നൽകിവരുന്ന സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് തട്ടിക്കൊണ്ടു പോകലുകളും, നിർബന്ധിത മതപരിവർത്തനവും തടയാൻ പ്രാദേശിക സഭകളുമായി ചേർന്ന് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

Leave A Reply

Your email address will not be published.