ക്രൈസ്തവരുടെ അവകാശങ്ങൾ കണ്ണിലെണ്ണയൊഴിച്ച് കാക്കും; മാർപാപ്പയ്ക്ക് നെഞ്ചുതൊട്ട് ഉറപ്പുനൽകി കുർദ്ദിസ്ഥാൻ
റോം: ഇറാഖിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മാർപാപ്പയ്ക്ക് ഉറപ്പുനൽകി കുർദ്ദിസ്ഥാൻ പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. മെയ് 18-ന് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ക്രൈസ്തവർ ഉൾപ്പെടെയുള്ള സമൂഹങ്ങളുടെ അവകാശങ്ങളും അന്തസ്സും പൂർവ്വിക മണ്ണിലെ അവരുടെ സമാധാനപരമായ സാന്നിധ്യവും സംരക്ഷിക്കുന്നത് തങ്ങളുടെ കടമയാണെന്ന് ബർസാനി പറഞ്ഞു. ഐഎസ് ഭീകരതയെ തുടർന്ന് പതിനായിരക്കണക്കിന് ഇറാഖി ക്രിസ്ത്യാനികൾ കുർദ്ദിസ്ഥാനിലേക്കാണ് പലായനം ചെയ്തിരുന്നത്.
ലോകമെമ്പാടും സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന വത്തിക്കാന്റെ പങ്കിനെ അദ്ദേഹം ആദരിച്ചു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മുൻപത്തെ ചരിത്ര സന്ദർശനത്തെ അനുസ്മരിച്ച പ്രസിഡന്റ്, ഇറാഖും കുർദ്ദിസ്ഥാൻ മേഖലയും സന്ദർശിക്കാൻ ലെയോ പാപ്പയെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

Comments are closed.