കൊവിഡ് കേസുകള്‍ വർധിക്കുന്നു , ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

0 176

ഡൽഹി : രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 12ലെ കണക്കുകളനുസരിച്ച് രാജ്യത്ത് 524 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 113 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസുകളുടെ എണ്ണം അഞ്ഞൂറ് കടക്കുന്നത്. രാജ്യത്ത് H3N2 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങളും സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, സംസ്ഥാനങ്ങള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളില്‍ നിരന്തരം ശ്രദ്ധ കൊടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.