ഹാലോവീൻ ദുരന്തത്തിൽ പെട്ടവർക്കായി പ്രാർത്ഥിച്ച് കൊറിയൻ ക്രൈസ്തവർ

0 183

സിയോൾ:ദക്ഷിണ കൊറിയയിൽ ഹാലോവീൻ ദുരന്തത്തിൽ പെട്ടവർക്കായി പ്രാർത്ഥിച്ച് കൊറിയൻ ക്രൈസ്തവ വിശ്വാസികൾ. ഇന്നലെ സിയോളിലെ ഓൾ സോൾസ് ഡേയിൽ പള്ളിയിലാണ് പ്രാർഥന നടന്നത്. ഒക്‌ടോബർ 29 നാണു തലസ്ഥാന നഗരത്തിലെ ഇറ്റാവോൺ പ്രദേശത്ത് ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് മരിച്ചത്. സിയോളിലെ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-തേക്ക്, കർദ്ദിനാൾ ആൻഡ്രൂ യോം സൂ-ജംഗ്, സഹായ മെത്രാൻ ജോബ് യോബി കൂ എന്നിവരും അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും വൈദികരും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.