ലോസ് ഏഞ്ചൽസ്: ഇതിഹാസ വെസ്റ്റേൺ സിനിമകളിലൂടെയും യെല്ലോസ്റ്റോൺ പരമ്പരയിലൂടെയും പ്രശസ്തനായ ഓസ്കാർ ജേതാവ് കെവിൻ കോസ്റ്റ്നർ തൻ്റെ അഭിനയ ജീവിതം ആരംഭിച്ച പശ്ചാത്തലത്തിലേക്ക് മടങ്ങിയെത്തുന്നു. തൻ്റെ പുതിയ എബിസി സ്പെഷ്യലായ ദി ഫസ്റ്റ് ക്രിസ്മസ് ലൂടെ ക്രിസ്മസ് കഥ പറയുകയാണ് താരം.
തൻ്റെ ജീവിതത്തിൽ പള്ളിക്കും വിശ്വാസത്തിനും വലിയ സ്ഥാനമുണ്ടായിരുന്നെന്നും, ബാപ്റ്റിസ്റ്റ് പള്ളിയിലാണ് താൻ വളർന്നതെന്നും 70-കാരനായ കോസ്റ്റ്നർ പറയുന്നു. താനൊരു ഇടയനായി വേഷമിട്ട ഒരു പള്ളിയിലെ നേറ്റിവിറ്റി പ്ലേ ആയിരുന്നു തൻ്റെ ആദ്യത്തെ പ്രകടനമെന്നും അദ്ദേഹം ഓർത്തെടുത്തു. ഡിസംബർ 9-ന് എബിസിയിൽ ഈ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യൽ സംപ്രേക്ഷണം ചെയ്യും. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട മേരിയുടെയും ജോസഫിൻ്റെയും കഥയാണ് ഇതിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. കോസ്റ്റ്നറുടെ വിവരണവും നാടകീയമായ പുനരാവിഷ്കരണവും സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.

Comments are closed.