Ultimate magazine theme for WordPress.

സ്റ്റാൻ സാമിക്ക് നീതി ഉറപ്പാക്കണം : ഭരണകൂട ഭീകരതക്കെതിരെ രാജ്യമെമ്പാടും വൻ പ്രതിഷേധം

ന്യൂഡൽഹി : ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവത്തില്‍ രാജ്യമെമ്പാടും വൻ പ്രതിഷേധം. അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാരിനും എതിരേ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. ലോക് സഭയിൽ ആന്റോ ആന്റണിയാണ് വിഷയം ഉന്നയിച്ചത്. സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡിയിൽ കഴിയുമ്പോഴുള്ള മരണമായിരുന്നില്ലെന്നും ക്രൂരമായ കൊലപാതകം എന്നു തന്നെ പറയേണ്ടിവരുമെന്നും ആന്റോ ആന്റണി എം‌പി ലോക്സഭയിൽ ആരോപിച്ചു. വൈദികനു നേരെയുള്ള തെളിവുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നുവെന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപനത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി പറഞ്ഞു. 83 വയസുള്ള വയോധികനായ വൈദികനെ അന്വേഷണ ഏജൻസികൾ ക്രൂരമായി പീഡിപ്പിച്ചപ്പോൾ സർക്കാർ മൗനം പാലിച്ചു. പിന്നീട് ഐക്യരാഷ്ട്ര സംഘടന വരെ രംഗത്തെത്തുകയും ചെയ്തു. നിരാലംബരായ നിരവധി മനുഷ്യരുടെ ആശയവും സഹായവുമായിരുന്ന മനുഷ്യനെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ജയിലിലിട്ട് പീഡിപ്പിച്ചു . സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിംഗ് നടന്നതായും പെഗാസസ് ഹാക്കിംഗ് സോഫ്റ്റ്വേർ ഇന്ത്യൻ സർക്കാർ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞപ്പോൾ ആരാണ് സ്റ്റാൻ സ്വാമിയെ കൊന്നതെന്ന് നടൻ പ്രകാശ് രാജ് ട്വിറ്ററിൽ ചോദ്യമുയര്‍ത്തി. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.