തിരുവല്ല: സഭാ അംഗങ്ങളുടെ പിന്നോക്കവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഏഴ് അംഗ സമിതിയെ തിരഞ്ഞെടുത്തു.
പാസ്റ്റർ ജോൺ വർഗ്ഗീസ് കൺവീനറായും, പാസ്റ്റർ ജോൺസൻ കെ ശാമുവേൽ, ജേക്കബ് വറുഗീസ്, എബ്രഹാം ഉമ്മൻ, എബ്രഹാം വറുഗീസ്, കെ. തങ്കച്ചൻ, അഡ്വ. ദിലീപ് മത്തായി എന്നിവർ സമിതി അംഗങ്ങളായും കമ്മിറ്റി രൂപികരിച്ചു.
വിവരശേഖണം പൂർത്തിയാകുന്നതിനനുസരിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മിഷനിൽ വിവരങ്ങൾ സമർപ്പിക്കുന്നതാണ്.
മേൽപ്പറഞ്ഞ വിവരശേഖരത്തിനാവശ്യമായ ഫോമുകൾ സെ/ റീജിയൺ പാസ്റ്റർമാർക്ക് ലഭിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ലോക്കൽ തലത്തിൽ നിന്ന് ശേഖരിച്ച് സഭാ കേന്ദ്രത്തിൽ എത്തിക്കണമെന്ന് ഈ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്