ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശിയ നിയമമാക്കും ജോ ബൈഡന്‍: പ്രതിഷേധവുമായി മെത്രാന്മാര്‍

0 201

അര്‍ലിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടുകയാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശീയ നിയമമാക്കുമെന്ന പ്രസ്താവനയുമായി പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം പ്രസ്താവനയെ അപലപിച്ചുക്കൊണ്ട് കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത് എത്തി. ഈ വര്‍ഷം നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ അനുകൂല നിയമമുണ്ടാക്കുക എന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നന്ന പ്രസിഡന്റ് ബൈഡന്റെ സമീപകാല പ്രസ്താവനയെയും, അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളേയും അപലപിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.
ജനിക്കുവാനിരിക്കുന്ന കുരുന്നുകളെയും, അമ്മമാരേയും പിന്തുണക്കുന്നതിന് പകരം അബോര്‍ഷനെ അനുകൂലിക്കുന്ന നീക്കങ്ങള്‍ക്ക് വിശ്വാസികള്‍ ഉള്‍പ്പെടെ, സുമനസ്‌കരായ ആളുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ബിഷപ്പ് ബര്‍ബിഡ്ജിന്റെ പ്രതികരണം. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോലൈഫ് വിജയമായിട്ടാണ് ഇക്കഴിഞ്ഞ ജൂണിലെ ഡോബ്‌സ് കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയെ മെത്രാന്‍ വിശേഷിപ്പിച്ചത്. അബോര്‍ഷനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതിനും, ആവശ്യമുള്ള അമ്മമാരെ സഹായിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നും മെത്രാന്‍ പറഞ്ഞു.

ബൈഡന്റെ അബോര്‍ഷന്‍ പദ്ധതിക്കെതിരെയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനും ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്തയുമായ വില്ല്യം ലോറിയുടെ പ്രതികരണവും ബിഷപ്പ് പരാമര്‍ശിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടുന്ന അമ്മമാരെ സഹായിക്കുവാന്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിന് പകരം ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വഴി ബൈഡന്‍ മാരകമായ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെത്രാപ്പോലീത്ത ലോറിയുടെ പ്രതികരണം. അടുത്ത മാസം 8-ന് നടക്കുന്ന തിരഞ്ഞെടുപ്പാണ് യു.എസ് സെനറ്റും, യു.എസ് ജനപ്രതിനിധി സഭയും ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുവാന്‍ പോകുന്നത്. അതിനു മുന്നോടിയായിട്ടാണ് ബൈഡന്റെ പ്രസ്തുത പ്രസാവന.
അര്‍ലിംഗ്ടണ്‍ ബിഷപ്പ് മൈക്കേല്‍ ബര്‍ബിഡ്ജാണ് ബൈഡന്റെ ജീവന്‍ വിരുദ്ധ നയത്തില്‍ പ്രതിഷേധവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.