Ultimate magazine theme for WordPress.

മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേ യുടെ സംസ്‌കാര ചടങ്ങിനിടയിലെ ഇസ്രായേലി ആക്രമണം: ക്രെസ്തവ നേതാക്കള്‍ ശക്തമായി അപലപിച്ചു.

ജെറുസലേം: ക്രൈസ്തവ വിശ്വാസിയും മാധ്യമ പ്രവര്‍ത്തകയുമായപാലസ്തീന്‍ വംശജ ഷിരീന്‍ അബു അക്ലേയുടെ സംസ്‌കാര ചടങ്ങിനിടയില്‍ ഇസ്രായേലി പോലീസ് നടത്തിയ ആക്രമണത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കള്‍ ശക്തമായി അപലപിച്ചു. സംഭവം ക്രൈസ്തവരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മെല്‍ക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീന്‍ കൊല്ലപ്പെടുന്നത്.

പ്രസ്സ് എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന മാധ്യമപ്രവര്‍ത്തകരുടെ ശിരസ്സില്‍ നിറയൊഴിക്കുകയായിരുന്നു. അല്‍ജസീറയ്ക്ക് വേണ്ടിയാണ് ഷിരീന്‍ അബു അക്ലേ ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ അല്‍ ജസീറയുടെ ഒരു പ്രൊഡ്യൂസറിനും പരിക്കേറ്റിരുന്നു. സെന്റ് ജോസഫ് എന്ന പേരിലുള്ള ജറുസലേമിലെ ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങില്‍ നടന്ന ചടങ്ങിലേക്കാണ് ഗ്രനേഡും, ലാത്തിയുമായി ഇസ്രായേലി പോലീസ് ഇരച്ചുകയറിയത്. സഭയ്ക്കും, ആരോഗ്യ കേന്ദ്രത്തിനും, മരിച്ചവ്യക്തിയുടെ ഓര്‍മകള്‍ക്കും ബഹുമാനം നല്‍കാത്ത പ്രവര്‍ത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

ആക്രമണം മൂലം മൃതദേഹത്തിന്റെ പെട്ടി വഹിച്ചിരുന്നവര്‍ അത് താഴെ ഇടാനുള്ള സാധ്യത പോലും ഉണ്ടായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മൃതസംസ്‌കാര ശുശ്രൂഷകളെ പറ്റി പോലീസിന് നേരത്തെ വിവരം നല്‍കിയിരുന്നതാണെന്ന് മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകയുടെ സഹോദരന്‍ അസോസിയേറ്റഡ് പ്രസ് മാധ്യമത്തോട് പറഞ്ഞു.

Leave A Reply

Your email address will not be published.