ഫ്രാൻസ് : ഫ്രാൻസിലെ ക്ലെർമോണ്ട്-ഫെറാണ്ടിൽ ഈ മാസം നടക്കാൻ പോകുന്ന ‘എക്കോ 2026’ എന്ന ആത്മീയ സംഗമം കേട്ടാൽ ആരും അമ്പരന്നുപോകും. ഏകദേശം ആറായിരത്തി അഞ്ഞൂറോളം യുവാക്കൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയൊരു കൂട്ടായ്മ അവിടെ ഒരുങ്ങുന്നത്.
യുവതലമുറയെ വിശ്വാസത്തിൽ ഉറപ്പിക്കാൻ വേണ്ടിയുള്ള ആരാധനകളും ക്ലാസുകളുമാണ് ഈ മൂന്ന് ദിവസത്തെ പരിപാടിയുടെ പ്രധാന ആകർഷണം. ‘എക്കോ ഇൻഫിനിറ്റ്’ എന്ന പേരിൽ നടക്കുന്ന ഈ സംഗമം കേവലം ഒരു കൂടിച്ചേരൽ മാത്രമല്ല, തിരികെ നാട്ടിലെത്തുമ്പോൾ സുവിശേഷം പങ്കുവെക്കാൻ അവരെ പ്രാപ്തരാക്കുക എന്നതു കൂടിയാണ്.
പന്ത്രണ്ട് വയസ്സ് മുതൽ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള കൗമാരക്കാരും യുവാക്കളുമാണ് ഇതിൽ പങ്കെടുക്കുന്നത്. നമ്മുടെയൊക്കെ നാട്ടിൽ പിള്ളേരൊക്കെ ഫോണിലും ഗെയിമിലും ഒതുങ്ങിക്കൂടുമ്പോൾ, അവിടെ ഇത്രയും പേർ ദൈവവചനം കേൾക്കാൻ ഓടിക്കൂടുന്നത് കാണുമ്പോൾ ‘ഇതൊരു വലിയ അത്ഭുതം തന്നെയല്ലേ?’ എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ ഒട്ടും തെറ്റില്ല.

Comments are closed.