Ultimate magazine theme for WordPress.

അയർലൻഡ് ഇന്ത്യന്‍ വംശജന്‍ ഭരിക്കും: ലിയോയ്ക്ക് ഇത് രണ്ടാമൂഴം

ഡബ്ലിൻ: രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടനെ ഭരിക്കാന്‍ അതേ ഇന്ത്യക്കാരുടെ പിന്‍തലമുറക്കാരന്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ ഇന്ത്യയിൽ വളരെ വിപുലമായ ആഘോഷങ്ങളാണ് നടന്നത് . ഋഷി സുനക് മാത്രമല്ല ഇന്ത്യന്‍ വംശജരായ മറ്റ് നിരവധി പേരും ഇന്ന് വിവിധ രാജ്യങ്ങളുടെ തലപ്പത്തുണ്ട്. അക്കൂട്ടത്തിലേക്കാണ് ബ്രിട്ടണ്‍ന്റെ അയല്‍രാജ്യമായ അയർലണ്ടും കടന്ന് വരുന്നത്. ഡിസംബർ പകുതിയോടെയാവും ഇ​ന്ത്യ​ൻ വം​ശ​ജ​നായ ലിയോ വ​രാഡ്കർ അ​യ​ർ​ല​ണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. ഫി​ന​ഗേ​ൽ പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലി​യോ വ​രാഡ്ക​ർ നേരത്തേയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തിയിരുന്നു. 2017 ലായിരുന്നു ആദ്യമായി ​ലി​യോ വ​രാ​ഡ്ക​ർ തന്റെ മു​പ്പ​ത്തെ​ട്ടാ​മ​ത്തെ വ​യ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ലീയോയുടെ പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നു. മുംബൈയിലാണ് ഇന്ത്യയിലെ ലിയോയുടെ കുടുംബ വേരുകള്‍. 1960 ക​ളി​ൽ മും​ബൈ​യി​ൽ​നി​ന്നു ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​അ​ശോ​ക് വ​രാഡ്കറാണ് ലിയോയുടെ പിതാവ്.

Leave A Reply

Your email address will not be published.