ഇറാഖ് : വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്‌റ്റ് 4ന് ഭേദഗതി ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിച്ചു.
ഇതു സംബന്ധിച്ച നിയമം ഉടൻ പുറത്തിറക്കും. ദേശീയ പാരലമെൻ്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാണ് ഭേദഗതി നടപ്പാക്കി കഴിഞ്ഞാൽ വിവാഹത്തിനുള്ള പെൺകുട്ടികൾക്കുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. “ഈ നിയമം പാസാക്കുന്നത് ഒരു രാജ്യം പിന്നോട്ട് നീങ്ങുന്നതായി കാണിക്കും, മുന്നോട്ട് പോകരുത്,” ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷകയായ സാറാ സാൻബർ പറഞ്ഞു

Comments are closed.