ഐപിസി യുഎഇ റീജിയൻ സംയുക്ത ആരാധനാ ഇന്ന് സൂം പ്ലാറ്റഫോമിൽ
ദുബായ്: ഐ പി സി യുഎഇ റീജിയൻ സംയുക്ത ആരാധനാ ഇന്ന് ഡിസംബർ 2 രാവിലെ 9 മണിമുതൽ സൂം പ്ലാറ്റഫോമിൽ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടുന്ന ആരാധനയിൽ മുഖ്യ സന്ദേശം പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) നൽകും.
ഐപിസി വർഷിപ് സെന്റർ ഷാർജ സംഗീത ശുശ്രുഷക്ക് നേതൃത്വം വഹിക്കും. സങ്കീർത്തന ധ്യാനം, അംഗത്വ സഭ പ്രതിനിധികളുടെ സാക്ഷ്യം എന്നിവ ഉണ്ടായിരിക്കും. സമ്മേളനത്തിൽ റീജിയൻ സൺഡേസ്കൂൾ ടാലന്റ് പരിശോധന വിജയികളെ അനുമോദിക്കും.
സൂം ലിങ്ക്: https://us02web.zo om.us/j/7445342339?pwd=SHJLWDY1 OTFldVZFUUM5QTVqanlWQT09
Meeting ID: 744 534 2339
Passcode: IPCUAE21