Official Website

ഐ.പി.സി പത്തനംതിട്ട സെന്റർ കൺവൻഷൻ

0 487

പത്തനംതിട്ട സെന്റർ കൺവൻഷൻ 2022 ജനുവരി 13 വ്യാഴം മുതൽ 15 ശനി വരെ പുത്തൻപീടിക വിളവിനാൽ ബെഥേൽ ഹാളിൽ വച്ച് നടക്കും. ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും സെന്റർ ശുശ്രൂഷകനുമായ റവ.ഡോ.വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ ജെ തോമസ് കുമളി , സജി കാനം,തോമസ് ഫിലിപ്പ് വെൺമണി, വർഗ്ഗീസ് എബ്രഹാം (രാജു മേത്ര) എന്നിവർ വചനം ശുശ്രൂഷിക്കും. ഷെക്കയ്ന സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. സെന്റർ ഭാരവാഹികളായ പാസ്റ്റർ തോമസ് വർഗ്ഗീസ് , പാസ്റ്റർ സാം പനച്ചയിൽ, ബ്രദർ ജിജി എബ്രഹാം, ബ്രദർ ബാബു കെ. ജോർജ് എന്നിവർ നേതൃത്വം നൽകും.14 നു വെള്ളിയാഴ്ച പകൽ ഉപവാസ പ്രാർത്ഥനയും,15 നു ശനിയാഴ്ച പകൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ടു 6 മുതൽ 8:30 വരെയാണ് യോഗം. ആ സമയങ്ങളിലുള്ള കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ജനങ്ങളെ പങ്കെടുപ്പിക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും.

Comments
Loading...
%d bloggers like this: