കുമ്പനാട്: ഐപിസി കുമ്പനാട് ഡിസ്ട്രിക്റ്റ് കൺവൻഷൻ ജനുവരി നാലു മുതൽ 6 വരെ മുട്ടുമൺ മണിയാറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ പ്രസിഡന്റ് ഡോക്ടർ വത്സൺ എബ്രഹാം കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ തോമസ് ഫിലിപ്പ് വെൺമണി, ഷിബു തോമസ് ഒക്കലഹോമ, വത്സൺ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഫെയ്ത് ബ്ലസ്സൺ പള്ളിപ്പാട് വചന ശുശ്രൂഷ നിർവഹിക്കും. ലിവിങ് വോയ്‌സ് മല്ലപ്പള്ളി, സ്പിരിച്വൽ വേവ്സ് അടൂർ, ഷെക്കെയ്ന സിംഗേഴ്സ് പത്തനംതിട്ട,എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഡിസ്ട്രിക്ട് പുത്രികാ സംഘടനകളുടെ മീറ്റിംഗുകളും വിവിധ സെഷനുകളായി നടക്കും. അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി . ജെ എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ശാമുവൽ, സെക്രട്ടറി പാസ്റ്റർ ബ്ലസ്സൻ കുഴിക്കാല എന്നിവർ നേതൃത്വം നൽകും .
Sign in
Sign in
Recover your password.
A password will be e-mailed to you.