കിളിമാനൂർ : ഐപിസി കിളിമാനൂർ സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വർക്കലയുടെ വിവിധ സ്ഥലങ്ങളിൽ സ്വാതന്ത്ര്യ ദിന ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര നടന്നു.
എസ്. ഐ. സലിം കുമാർ ഉദ്ഘാടനം നിർവഹിച്ചു, ദൈവദാസന്മാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. പോലീസ് ഉദ്യോഗസ്ഥർ ആശംസ അറിയിച്ചു. 4 മണിയോടെ വർക്കല മൈതാനം ഗ്രൗണ്ടിൽ സമാപന സമ്മേളനം നടന്നു.
