തിരുവനന്തപുരം : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വെള്ളനാട് ജംഗ്ഷനിൽ സ്വാതന്ത്ര്യദിന ലഹരിവിരുദ്ധ സുവിശേഷ റാലി നടന്നു.
പാ. ദിലു ജോൺ ഉദ്‌ഘാടനം നിർവഹിച്ചു. പാ. കെ. സി. തോമസ് മുഖ്യ സന്ദേശം നൽകി.തുടർന്ന് പാ. സൈമൺ ചാക്കോ ലഘു സന്ദേശം നൽകി, വിവിധ സ്ഥലങ്ങളിലായി പാ. മോൻസി തോമസ്, പാ. ഞാനദാസ് ഉറിയാക്കോട്, പാ. ഷൈജു വെള്ളനാട്, പാ. കെ. എസ്. ബൈജു കാഞ്ഞിരംപാറ ,പാ. റോയി ജോഷ്വാ പട്ടം, പാ. സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം സമാപന സമ്മേളനത്തിൽ വിവിധ സഭകളിലെ പി.വൈ.പി.എ അംഗങ്ങൾ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി. പാ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സമാപന സന്ദേശം നൽകി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.

Comments are closed.