വടക്കഞ്ചേരി: ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. കൺവെൻഷൻ കമ്മിറ്റിവടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ സമ്മേളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ചിറ്റൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ ഇശായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നേതൃത്വം വഹിച്ചു. പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, കൗൺസിൽ അംഗങ്ങളായ എബ്രഹാം വടക്കേത്ത്, വിൻസെൻ്റ് തോമസ്, പാസ്റ്റർ റെജി ഗോവിന്ദപുരം എന്നിവർ പങ്കെടുത്തു. പാസ്റ്റർ ജിമ്മി കുരിയാക്കോസ് , ജോർജ് തോമസ്, പി.വി. മാത്യു എന്നിവരും പങ്കെടുത്തു.