Ultimate magazine theme for WordPress.

ഐ.പി.സി. അജ്മാൻ ഒരുക്കുന്ന സംഗീത നിശ റിഥം ” 2025” നവംബർ 16 ന്

അജ്മാൻ: ആത്മ നിറവിൽ ദൈവ സാന്നിധ്യം പകരുന്ന ഗാനങ്ങളുമായി, ഈ കാലഘട്ടത്തിലെ അനുഗ്രഹീത ഗായകരെ അണിനിരത്തി ഐ.പി.സി. അജ്മാൻ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആത്മീയ സംഗീത സംഗമം റിഥം “ 2025” നവംബർ 16, 2025 ഞായറാഴ്ച വൈകിട്ട് 7.30 ന് ക്രൗൺ പാലസ് ഹോട്ടൽ, മർമറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

സഭാ സീനിയർ പാസ്റ്റർ: ദിലു ജോൺ അധ്യക്ഷനാകുന്ന യോഗത്തിൽ ഡോ. ബ്ലസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .യു. എ. ഈലെ അനുഗ്രഹീത ഗായകരായ ഡെനിലോ ഡെനിസ്, ഷാരൺ മേരി ഐസക് ,ലാറ സ്റ്റാൻലി, ,കെസിയ ഷാജി , റോബിൻ സാജൻ, ജിജു സാം
എന്നിവരും ശുശ്രൂഷയിൽ പങ്കുചേരുന്നു.
പാസ്റ്റർ കാലെബ് ജി. ജോർജ് ദൈവ വചന പ്രഭാഷണം നടത്തും.

Sharjah city AG

Comments are closed.