Official Website

2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്

0 221

ജനീവ :2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ റിപ്പോർട്ട്). 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.റിപ്പോർട്ട് അനുസരിച്ച്, 2022ൽ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയിൽ 142 കോടിയും. 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുന്ന ഇന്ത്യയിൽ, 2050 ആകുമ്പോൾ 160 കോടി ആളുകൾ ഉണ്ടാകും. ചൈനയിലെ ജനസംഖ്യ ഈ സമയം 131 കോടിയായി കുറയും.2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും.

Comments
Loading...
%d bloggers like this: