Ultimate magazine theme for WordPress.

ഐഎസിൽ ചേർന്ന യുവതികളെ ഇന്ത്യയിലേക്ക്‌ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്‌ ഇന്ത്യ

ന്യൂഡൽഹി> ഇന്ത്യയിൽനിന്ന്‌ പോയി അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നാല്‌ മലയാളി യുവതികളെ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്‌ ഇന്ത്യ. ഇവരെ തിരികെ പ്രവേശിപ്പിക്കണമെന്ന അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളിയാതായി ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട്‌ ചെയ്‌തു.അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നീ യുവതികളാണ്‌ അഫ്‌ഗാൻ ജയിലിൽ ഉള്ളത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ്‌ ഭീകരവാദികളുടെ വിധവകളാണിവർ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ ഇവർ കീഴടങ്ങുകയായിരുന്നു.2016ലാണ്‌ ഇവർ ഭർത്താക്കർമാർക്കൊപ്പം ഇന്ത്യവിട്ടുപോയത്‌.

കുട്ടികൾക്കൊപ്പം അഫ്‌ഗാൻ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്‌ഗാന്‍ ശ്രമിക്കുന്നുണ്ട്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്‌ഗാനിൽ ഐഎസിൽ ഭീകരരായി ജയിലിലുള്ളത്. ഏഴുപേർ ഇന്ത്യക്കാരും 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളുമാണ്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട്.

Leave A Reply

Your email address will not be published.