Ultimate magazine theme for WordPress.

ജീവന്റെ മൂല്യം പ്രഘോഷിച്ചുകൊണ്ട് പ്രൊ ലൈഫ് മാർച്ചിന് തയ്യാറെടുത്ത് ഭാരതം

ജന്തർമന്ദർ : ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പിന്നിടുമ്പോൾ, ജീവന്റെ മൂല്യം പ്രഘോഷിച്ചു കൊണ്ട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പ്രൊ ലൈഫ് മാർച്ചിന് തയാറെടുക്കുകയാണ് രാജ്യം. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ടി’ലൂടെ 1971 ഓഗസ്റ്റ് 10നാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭാരതത്തിൽ ഓരോ വർഷവും 15.5 ദശലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുന്നുണ്ട്. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന് രാജ്യതലസ്ഥാനമായ ഡൽഹിയാണ് വേദിയാകുന്നത്.

ജന്തർമന്ദിറിൽ നിന്ന് ഓഗസ്റ്റ് 10 വൈകിട്ട് 4.00നാണ് പ്രോ ലൈഫ് മാർച്ച് ആരംഭിച്ചു സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് കത്തീഡ്രൽ ഹാളിൽ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിൽ പ്രോ ലൈഫ് എക്‌സിബിഷനും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യ’യാണ് ദേശീയ തലത്തിലുള്ള പ്രോ ലൈഫ് മാർച്ച്‌ സംഘടിപ്പിക്കുന്നത്. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനായി ശബ്ദമുയർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഹിതരും പ്രോ ലൈഫ് സംഘടനകളും പങ്കെടുക്കും.

Leave A Reply

Your email address will not be published.