കോട്ടയം:ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കോട്ടയം സഭാംഗവും ഹെഡ് ഓഫീസ് മുൻ മാനേജരുമായിരുന്ന കോട്ടയം സ്കൈലൈൻ എലിഗൻസയിൽ റിട്ട. പ്രഫസർ മാത്യു ജേക്കബിൻ്റെ ഭാര്യ തേലപ്പുറത്ത് റിട്ട. പ്രഫസർ മേരി ജേക്കബ് (തങ്കി – 74) നിത്യതയിൽ പ്രവേശിച്ചു.സംസ്കാരം തിങ്കളാഴ്ച. കൊച്ചി കുന്നിരിക്കൽ കുടുംബാംഗമാണ്. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടു വരുകയും പതിനൊന്നിന് ചിങ്ങവനം ബഥേസ്ദാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം രണ്ടിന് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ: സുജിത്ത് ജേക്കബ് (മുംബൈ), പ്രിയാ അലക്സ് (ബെംഗളൂരു).മരുമക്കൾ: ഷെറിൻ, ബോബി അലക്സ്