Ultimate magazine theme for WordPress.

ധാർവാഡയിൽ ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ ഗോപാലിനെ വ്യാജ മതപരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു

ധാർവാഡ: കർണാടകയിൽ ധാർവാഡയിൽ ഇന്ത്യാ പെന്തെകോസ്ത് ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഗോപാലിനെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി മതപരിവർത്തനം നടത്തുകയാണെന്നു ആരോപിച്ചു പാസ്റ്ററെ പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്ത ശേഷം, സബ് ഇൻസ്പെക്ടർ വിശ്വാസികളെയും മറ്റുചിലആളുകളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അവരിൽ ചിലർ പാസ്റ്റർ പ്രാർത്ഥിക്കാൻ വരുവാൻ നിർബന്ധിച്ചു എന്നും, വരുന്നവർക്ക് 100 ​​രൂപാ വീതം സംഭാവനയായി നൽകാമെന്ന് പറഞ്ഞു എന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ പാസ്റ്റർ ഗോപാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിനായി ദൈവജനം പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.