Ultimate magazine theme for WordPress.

*തൃശ്ശൂരിൽ ഐ.സി.പി.എഫ് ജില്ലാ ക്യാമ്പ് ഏപ്രിൽ 12 മുതൽ*

 

 

തൃശ്ശൂർ : തൃശ്ശൂർ ഐ.സി.പി.എഫ് ജില്ലാ വാർഷിക ക്യാമ്പ് ഏപ്രിൽ 12 ഞായറാഴ്ച മുതൽ 15 ബുധനാഴ്ച വരെ വില്ലടം ദർശന പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കും. യുവാക്കളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ലക്ഷ്യമിട്ടുകൊണ്ട് “റ്റേർണിങ് പോയിന്റ് എന്നതാണ് ഈ വർഷത്തെ പ്രധാന ചിന്താവിഷയം.

സുജിൻ എബ്രഹാം, ഡോ. സിനി ജോജ് മാത്യു, ബിനോയ് ജോയ്, ഉമ്മൻ പി. ക്ലമൻസൺ, ബോബു ഡാനിയേൽ, സുനിൽകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ക്യാമ്പിന് ആവേശം പകരാൻ ഡാനിയേൽ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ‘ബാൻഡ് ഫോർ ക്രൈസ്റ്റ്’ ഒരുക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാകും.

Sharjah city AG

Comments are closed.