Ultimate magazine theme for WordPress.

കൂർഗിൽ ശുശ്രൂഷകർക്ക് ആത്മീയ ശക്തീകരണ സംഗമം ഏപ്രിൽ 11ന്

കൊട്ലിപേറ്റ്: ക്രിസ്തുവിൽ വിശ്വാസത്തോടെ ശുശ്രൂഷ നിർവഹിക്കുന്ന ശുശ്രൂഷകരെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനായി കര്‍ണാടക പെന്തെക്കോസ്ത് ചർചസ് അസോസിയേഷൻ (കെ.പി.സി.എ)യുടെ ആഭിമുഖ്യത്തിൽ പ്രത്യേക ശുശ്രൂഷക സംഗമം ഏപ്രിൽ 11ന് കൊട്ലിപേറ്റിലെ ഐപിസി ചർച്ചിൽ നടക്കും.
സംഘടനയുടെ പ്രസിഡന്റ് അബ്രഹാം കോശി പ്രസ്താവനയിൽ അറിയിച്ചു: എല്ലാ ശുശ്രൂഷകരും തങ്ങളുടെ സഹപ്രവർത്തകരോടൊപ്പം വലിയ സംഖ്യയിൽ പങ്കുചേർന്ന് ഈ ആത്മീയ സംഗമത്തെ അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

യോഗത്തിൽ മുഖ്യാതിഥിയായി കോയമ്പത്തൂരിൽ നിന്നുള്ള പാസ്റ്റർ പി. ജെ. ഡാനിയൽ പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും. ഈ സംഗമം ശുശ്രൂഷകരുടെ ആത്മീയ ഉണർവിനും, ശുശ്രൂഷയിലെ പുതുശക്തി നേടുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ശുശ്രൂഷകരും ഈ മഹത്തായ സംഗമത്തിൽ പങ്കാളികളായി ആത്മീയമായി നവീകരിക്കപ്പെടുകയും ശുശ്രൂഷയിൽ പുതുഉണർവ് അനുഭവിക്കുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ ആഹ്വാനം ചെയ്യപ്പെട്ടു.

വാർത്ത: പാ. ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.