യുഎസ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈസ്റ്റർ ദിനത്തിൽ ഡൊണാൾഡ് ട്രംപ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ വലിയ ആഭ്യന്തര കലഹം തുടങ്ങിയിരിക്കുകയാണ്. ട്രംപ് പങ്കുവെച്ച കുറിപ്പിൽ അസഭ്യമായ വാക്കുകളും മതപരമായ പരിഹാസങ്ങളും ഉൾപ്പെട്ടതിനെതിരെ മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ട്രംപ് ഒരു ക്രിസ്ത്യാനിയല്ലെന്നാണ് അവർ ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
ഈസ്റ്റർ പോലെ പവിത്രമായ ഒരു ദിനത്തിൽ ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ നടത്തിയത് ഒട്ടും ശരിയായില്ലെന്ന് അവർ വിമർശിച്ചു. ട്രംപിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണകൂടത്തിൽ ക്രിസ്ത്യാനികളായി സ്വയം അടയാളപ്പെടുത്തുന്ന മറ്റ് അംഗങ്ങളെയും അവർ രൂക്ഷമായി പരിഹസിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഉപയോഗിച്ച ശൈലി പല വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്നാണ് ഗ്രീൻ ചൂണ്ടിക്കാട്ടുന്നത്.

Comments are closed.