Ultimate magazine theme for WordPress.

ഐ.പി.സി. നോർത്തേൺ റീജിയൺ 54-ാമത് വാർഷിക കൺവൻഷൻ

ഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ വെർച്യുലായി നടക്കും. 2023 നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ അഭയ് ഗയ്ക്വാദ്, മഹാരാഷ്ട്ര, ഡോ. സാബു. കെ. ഉമ്മൻ യു.എസ്.എ, എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആർ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1.00 വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:30 വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത ഗായിക പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള സയേൺ സിംഗേർസ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.