Ultimate magazine theme for WordPress.

ബോറിസ് ചുഴലിക്കാറ്റ്: ദുരിതബാധിതർക്ക് വേണ്ടി ഇറ്റാലിയൻ മെത്രാൻ സമിതി പ്രാർത്ഥന അഭ്യർത്ഥിച്ചു

ഇറ്റലി : ബോറിസ് ചുഴലിക്കാറ്റ് മൂലം ഇറ്റലിയിലെ വടക്കൻ പ്രവിശ്യകളിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇറ്റാലിയൻ മെത്രാൻ സമിതി പ്രാർത്ഥന അഭ്യർത്ഥിച്ചു. ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പിയാണ് എല്ലാ ഇടവക സമൂഹങ്ങളോടും പ്രാർത്ഥന അഭ്യർത്ഥന നടത്തിയത്.

ഈ ദുരന്തങ്ങൾക്കു നടുവിലും പ്രത്യാശയുടെ ഒരു ഭാവി കാണുന്നുവെന്ന് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച ഫയെൻസ മോദില്യാന രൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ മാരിയോ തോസോ പറഞ്ഞു. “പ്രതീക്ഷ എന്നത് നിഷ്കളങ്കതയുടെ പര്യായമല്ല, പക്ഷേ എല്ലാം ഒരിക്കൽ കൂടി നഷ്ടപ്പെട്ടതായി തോന്നുമ്പോഴും, ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ നമ്മെ സഹായിക്കുന്നത് ആ ശക്തിയാണ്. പ്രത്യാശയിൽ ഉറച്ചുനിൽക്കാൻ അബ്രഹാമിനെപ്പോലെ ഞങ്ങളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്” കർദിനാൾ മത്തേയോ സൂപ്പിയും പറഞ്ഞു.

Sharjah city AG
1 Comment
  1. hack.allmende.io says

    schecter blackjack sls c 8

    References:
    hack.allmende.io

Your email address will not be published.