കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ അടുക്കളത്തോട്ട വ്യാപനപദ്ധതി ഉദ്‌ഘാടനം നടന്നു.
ഡോ. റോസമ്മ സോണി അധ്യക്ഷത വഹിച്ചു. ലൗലി ജോർജ് ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ലൈല ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാവൽ, പടവലം, തക്കളി, വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, പച്ചമുളക്, മത്തങ്ങ, ചീര എന്നീ പത്തിനം വിത്തുകളാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി വരുംദിനങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പച്ചക്കറിവിത്തുകൾ ലഭ്യമാക്കുമെന്ന് ഫാ. സുനിൽ പെരുമാനൂർ അറിയിച്ചു.

Comments are closed.