Ultimate magazine theme for WordPress.

ഗാസ്സയിലെ ഹമാസിനെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ ഭൂഗര്‍ഭ ഇരുമ്പ് വാതില്‍

ടെല്‍അവീവ്: ഗാസ്സയിലെ ഹമാസിനെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ എല്ലാവിധ ആധുനിക സൌകര്യങ്ങളോടെയും ഭൂഗര്‍ഭ ഇരുമ്പു മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി യിസ്രായേല്‍ സൈന്യം അറിയിച്ചു. പലസ്തീന്‍ ഉപരോധിച്ചതിനെത്തുടര്‍ന്നു ഹമാസ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചതിനെ തടുക്കാന്‍ പര്യാപ്തമായ മതിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസ്സ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച മതില്‍ സെന്‍സര്‍ അടക്കമുള്ള സൌകര്യങ്ങളുണ്ട്.നാവിക തടസ്സം, റഡാര്‍ സംവിധാനങ്ങള്‍ ‍,. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഭൂഗര്‍ഭ ഇരുമ്പു മതില്‍ ‍. നൂതനവും സാങ്കേതികവുമായ പുതിയ മതില്‍ ഹമാസിന്റെ പദ്ധതികള്‍ പരാജയപ്പെടുത്തുമെന്ന് യിസ്രായേലി പ്രതിരോധ മന്ത്രി ബെന്നിഗാന്റ്സ് പ്രസ്താവനയില്‍ പറഞ്ഞു. നൂറുകണക്കിനു ക്യാമറകള്‍ ‍, റഡാര്‍ മറ്റ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന മതില്‍ 65 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1,40,000 ടണ്‍ ഇരുമ്പും സ്റ്റീലും നിര്‍മ്മാണത്തിനായി ഉപയോഗിച്ചുവെന്നും പണി പൂര്‍ത്തീകരിക്കാനായി മൂന്നര വര്‍ഷമെടുത്തുവെന്നും മന്ത്രാലയം അറിയിച്ചു. 20 അടി ഉയരത്തിലാണ് ഇത് പണിതിരിക്കുന്നത്.
കടല്‍ വഴിയുള്ള നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും റിമോട്ട് നിയന്ത്രണ ആയുധ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.