ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയിലേക്കുള്ള 5 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും പുറപ്പെടേണ്ട 3 വിമാനങ്ങള്‍ റദ്ദാക്കുകയും െചയ്തു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെര്‍മിനലിനു മുന്നില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നെങ്കിലും അരമണിക്കൂറിനുള്ളില്‍ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതര്‍ പറഞ്ഞു.
ന്യൂഡൽഹിയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നു. 46 വർഷത്തിനിടയിലെ അതിശക്തമായ മഴയാണ് രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.ന്യൂഡൽഹി വിമാനത്താവളത്തിലും റോഡുകളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഉത്തരാഖണ്ഡിലും അതിശക്തമായ മഴയാണ് തുടരുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂചലനവും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്