Ultimate magazine theme for WordPress.

ഹാർവാർഡ് സർവലകലാശാല പ്രസിഡന്റ് ക്ലോഡിൻ ഗേ

കേംബ്രിഡ്ജ്: ഹാർവാർഡ് സർവലകലാശാലക്ക് ആദ്യമായി ഒരു കറുത്ത വർഗക്കാരി പ്രസിഡൻറ് വരുന്നു. സർവകലാശാലയുടെ 30-ാമത് പ്രസിഡന്റ് ക്ലോഡിൻ ഗേയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നു ഹാർവാർഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഐവി ലീഗ് സ്കൂളിനെ നയിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ക്ലോഡിൻ ഗേ. നിലവിൽ സർവ്വകലാശാലയിലെ ഡീനാണ് ക്ലോഡിൻ .

ജൂലൈ ഒന്നിന് പ്രസിഡന്റായി അധികാരം ഏൽക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ലോറൻസ് ബക്കോവിനു പകരമാണ് ക്ലോഡിൻ സ്ഥാനമേൽക്കുക. ഗവേണിംഗ് ബോർഡ് എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ഞാൻ തികച്ചും വിനയാന്വിതയാണ്” -ഗേ പറഞ്ഞു. “പ്രസിഡന്റ് ബാക്കോവിന്റെ പിൻഗാമിയാകാനും ഈ സ്ഥാപനത്തെ നയിക്കാനുമുള്ള പ്രതീക്ഷയിൽ ഞാൻ അവിശ്വസനീയമാംവിധം വിനീതയാണ്” -ക്ലോഡിൻ കൂട്ടിച്ചേർത്തു. ഹെയ്തിയിൽനിന്ന് കുടിയേറിയ കുടുംബത്തിൽനിന്നാണ് ഗേ വരുന്നത്.

Leave A Reply

Your email address will not be published.