ജറുസലേം : 2023 ലെ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സമയത്ത് പിടികൂടിയ മൂന്ന് ഇസ്രായേലി ബന്ദികളെയും അഞ്ച് വിദേശികളെയും വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ചു. വ്യാഴാഴ്ചയാണ് ഹമാസ് ഇവരെ മോചിപ്പിച്ചത്.
മൂന്ന് ഇസ്രായേലി ബന്ദികളെയും തായ് സ്വദേശികളെയും ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ഇതിനു പകരമായി ഇസ്രയേൽ 110 പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം. ഇസ്രായേലികൾക്കെതിരായ ആക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 30 പേർ ഉൾപ്പെടെ 110 പലസ്‌തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എല്ലാ ബന്ദികളുടെ ‘സുരക്ഷിത മോചനം’ ഉറപ്പാക്കുന്നതുവരെ കൈമാറ്റം വൈകിപ്പിക്കുമെന്ന് പ്രധാനമായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

Comments are closed.