കൊട്ടാരക്കര: നാം ദൈവത്തെ കാണാതെ മറഞ്ഞിരിക്കുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങി വരണമെന്നും നമ്മുടെ എല്ലാ അകൃത്യങ്ങളേയും ലംഘനങ്ങളേയും ക്ഷമിക്കുന്നവനാണ് ദൈവമെന്നും റവ. എ.റ്റി. സഖറിയ അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭാ കൊട്ടാരക്കര കൺവൻഷനിൽ ആറാം ദിനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ജനറാൾമാരായ റവ.കെ.വൈ.ജേക്കബ്, റവ.കെ.വി. ചെറിയാൻ, മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയൽ, റവ.ഡോ.പി.ജെ.മാമച്ചൻ, ഭദ്രാസന ട്രഷറർ ജോർജ്ജ് പണിക്കർ,
ഇവാ .പ്രഭു എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ഏഴര മണി മുതൽ കുട്ടികളുടെ സമർപ്പണവും, തുടർന്നു പത്തു മണിയ്ക്ക് സൺഡേസ്കൂളിന്റെ പ്രത്യേക യോഗത്തിൽ മാർത്തോമ്മാ സണ്ടോസ്കൂൾസമാജം ജനറൽ സെക്രട്ടറി റവ.സജേഷ് മാത്യു മുഖ്യ സന്ദേശം നൽകും. രണ്ടു മണിക്കുള്ള യുവവേദിയിൽ മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ.ബിനോയ് ഡാനിയേലും, ആറര മണിക്ക് തുടങ്ങുന്ന പൊതുയോഗത്തിൽ റവ.ഡോ.മോത്തി വർക്കിയും മുഖ്യ സന്ദേശം നൽകും

Comments are closed.