ഹാലോവീൻ ആഘോഷം; ദുരന്തഭൂമിയായി ഇറ്റാവോൺ

2014-ല്‍ ബോട്ട് മുങ്ങി 300 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത് ഇത്

0 243

സിയോൾ : ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും മാരകമായ ദുരന്തതിനാണ് ഇന്നലെ സിയോൾ സാക്ഷ്യം വഹിച്ചത്. സിയോളിലെ ഇറ്റാവോണിൽ നടന്ന ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് പൊലിഞ്ഞത് നിരവധി ജീവനുകൾ ആണ്. സിയോൾ ഫയർ ആൻഡ് ഡിസാസ്റ്റർ ഹെഡ്ക്വാർട്ടേഴ്‌സിന്റെ ഇന്ന് രാവിലെ വന്ന കണക്കനുസരിച്ച് 153 മരണം സ്ഥിരീകരിച്ചു. ഹാലോവീൻ ആഘോഷങ്ങൾക്ക് രാജ്യം സജ്ജമായിരുന്നെങ്കിലും കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിനാളുകൾ ഒത്തുകൂടിയതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 10:40 ന്. ജനക്കൂട്ടം ഇടുങ്ങിയ, കയറ്റമുള്ള ഇടവഴിയിലേക്ക് നടക്കുകയും എന്നാൽ മതിയായ സ്ഥലം ഇല്ലാഞ്ഞതിനാൽ ആളുകൾ ഒന്നര മണിക്കൂറോളം അവിടെ കുടുങ്ങികിടക്കുകയും തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ പുറത്തിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടിയാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. മരണ സംഖ്യ ഉയരാൻ സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു .
എന്നാൽ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ മാറ്റിനിറുത്താന്‍ വത്തിക്കാന്‍ നേരത്തെ
മുന്നറിയിപ്പു നൽകിയിരുന്നു . യഥാര്‍ത്ഥത്തില്‍ ആഘോഷം പൈശാചികമായതിനാല്‍ മാതാപിതാക്കള്‍ ഈ ആഘോഷത്തില്‍ നിന്നും കുട്ടികളെ മാറ്റിനിറുത്തണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
\’ഹാലോവീന്‍\’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം \’ഹോളിവീന്‍\’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് ക്രൈസ്തവ സഭ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്നു മുന്നറിയിപ്പുമായി സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകൻ ജോണ്‍ റാമിറെസ് . ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു .ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് യൂൻ സുക്-യോൾ ദാരുണമായ സംഭവത്തിൽ നിന്ന് രാജ്യം കരകയറുന്നത് വരെ ദക്ഷിണ കൊറിയ ദേശീയ ദുഃഖാചരണത്തിലേക്ക് നീങ്ങും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥനകൾ അയച്ചുകൊണ്ട്, ആവർത്തനം തടയുന്നതിനുള്ള സംരംഭങ്ങൾ ശക്തിപ്പെടുത്തുമെന്നും അതിനിടയിൽ അതിജീവിച്ചവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
ഏഴാം നൂറ്റാണ്ടിൽ സംഹെയ്ൻ എന്നറിയപ്പെടുന്ന പുരാതന കെൽറ്റിക് ഉത്സവത്തിൽ നിന്നു ഉത്ഭവിച്ച ആഘോഷമാണ് ഹാലോവീൻ . മരിച്ചവരുടെ ആത്മാക്കൾ അവരുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരമൊരു ആഘോഷ വേളയിൽ ആണ് ഇറ്റാവോണിൽ ദുരന്തം എത്തിച്ചേർന്നത്. 2014-ല്‍ ബോട്ട് മുങ്ങി 300 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത് ഇത്.

Leave A Reply

Your email address will not be published.