Ultimate magazine theme for WordPress.

നിക്കരാഗ്വയിൽ ട്രാപ്പിസ്റ്റ് ആശ്രമം പിടിച്ചെടുത്ത് ഭരണകൂടം

മനാഗ്വ: നിക്കരാഗ്വയിൽ ട്രാപ്പിസ്റ്റ് ആശ്രമം പിടിച്ചെടുത്ത് ഡാനിയൽ ഒർട്ടേഗേ ഭരണകൂടം . ക്രൈസ്തവർക്കെതിരെയുള്ള ആക്രമങ്ങളിൽ നിന്നുള്ള പുതിയ സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത് . കഴിഞ്ഞ ഈസ്റ്റർ വാരത്തിൽ രാജ്യത്തെ എല്ലാ ദൈവാലയങ്ങളിലും പരമ്പരാഗത പൊതു ഘോഷയാത്രകൾ കർശനമായി നിരോധിക്കുകയും പനാമയിലെ ക്ലാരെഷ്യൻ മിഷനറി സന്യാസിയെ പെട്ടെന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും ചെയ്തത സംഭവങ്ങൾക്കു പിന്നാലെയാണ് ഏപ്രിൽ 12-ന്, കന്യാസ്ത്രികൾ നടത്തിവന്ന ഓൾഡേജ് ഹോം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുകയും അനുൻസിയാറ്റയിൽ നിന്നുള്ള രണ്ട് കോസ്റ്റാറിക്കൻ ഡൊമിനിക്കൻ കന്യാസ്ത്രീകളെയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തത് . കന്യാസ്ത്രീകൾ 1958 മുതൽ നടത്തി വന്നിരുന്ന പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ വിലങ്ങു വീണിരിക്കുന്നത് . കൂടാതെ രാജ്യത്ത് 1963 ൽ സാന്താ സൂസന പ്രൈമറി സ്കൂളും ട്രാപ്പിസ്റ്റ് സഹോദരിമാർ സ്ഥാപിച്ചിട്ടുണ്ട് . ആശ്രമം പിടിച്ചെടുത്തതിനെത്തുടർന്ന് , സ്കൂളുകളുടെയും പ്രവർത്തങ്ങൾ നിർത്തലാക്കേണ്ടി വന്നിരിക്കയാണ് . 2001ൽ അർജന്റീനയിൽ നിന്ന് നിക്കരാഗ്വയിൽ എത്തിയ ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ 22 വർഷത്തോളമായി ആശ്രമം നടത്തി വരികയായിരുന്നു. കന്യാസ്ത്രീകൾ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ വിവരമനുസരിച്ച് ആശ്രമം ഇപ്പോൾ നിക്കരാഗ്വൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയുടെ ഉടമസ്ഥതയിലാണ് എന്നാണ് മനസിലാക്കാൻ സാധിച്ചിരിക്കുന്നത് .

Leave A Reply

Your email address will not be published.