കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ ആരാധനാലയങ്ങൾക്ക് കർശന മാർഗ നിർദ്ദേശം നൽകി സംസ്ഥാന സർക്കാർ.
നിർദ്ദേശങ്ങൾ ഇവയാണ്
1. ആരാധനാലയങ്ങൾക്ക് ഉള്ളിൽ സ്‌ഥലവിസ്തൃതിയുടെ പകുതിയിൽ താഴെ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. പരമാവധി 75പേരിൽ കവിയരുത്.
2. ആവശ്യത്തിനു സാനിടൈസറും കൈ കഴുകുന്നതിനുമുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം
3. ആരാധനാലയങ്ങൾക്ക് ഉള്ളിലും പുറത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു അനൗണ്സ്മെന്റ് നടത്തണം.
4. 45 വയസിനു മുകളിലുള്ള പുരോഹിതന്മാരും, സഹായികളും കോവിഡ് വാക്‌സിൻ എടുക്കണം
5. ഇൻഡോർ പരിപാടികളിൽ 75പേരും ഔട്ട് ഡോർ പരിപാടികളിൽ 150 പേരും വരെ മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ.
കണ്ടേയിന്മെന്റ് സോണുകളിൽ പൊതു ചടങ്ങുകൾ, കൂടി ചേരലുകൾ, പൊതു പരിപാടികൾ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോട് കൂടെ മാത്രമേ നടത്താവൂ.